Thank you all

Friday, 8 January 2016

56 ാമത് കാസറഗോഡ് റവന്യൂ  ജില്ലാ കലോത്സവവുമായി ബന്ധപ്പെട്ട വിവരങ്ങളും വാര്‍ത്തകളും മത്സര ഫലങ്ങളും കൃത്യ സമയങ്ങളില്‍ ജനങ്ങളിലെത്തിക്കുന്നതിന്‌ വേണ്ടിയാണ്‌ ഈ ബ്ലോഗ് തയ്യാറാക്കപ്പെട്ടത്. പ്രസ്തുത ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ പരമാവധി പരിശ്രമിച്ചിട്ടുണ്ട്. പത്ര, ദൃശ്യ മാധ്യമ പ്രവര്‍ത്തകര്‍, സഹപ്രവര്‍ത്തകര്‍, ഐടി@സ്ക്കൂള്‍ പ്രവര്‍ത്തകര്‍,  ബ്ലോഗ് വായനക്കാര്‍ എന്നിവരില്‍ നിന്ന് ലഭിച്ച നല്ല അഭിപ്രായങ്ങള്‍ ഞങ്ങള്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്നു.  13,000 കടന്ന ബ്ലോഗ് വ്യൂ  ഇത് പലര്‍ക്കും ഉപകാരപ്പെട്ടിട്ടുണ്ടെന്നുള്ള സന്ദേശവും നല്‍കുന്നു. അതില്‍ ഞങ്ങള്‍ സായൂജ്യം കൊള്ളട്ടെ..

സഹകരിക്കുകയും അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്ത എല്ലാ സഹൃദയര്‍ക്കും മനസ്സു നിറഞ്ഞ നന്ദി..!

Blog Team

KS Mohammed Saleel
Shihab Mogral
NA Abdul Khader Mogral

ഹൈസ്ക്കൂള്‍, ഹയര്‍ സെക്കന്ററി കലോത്സവങ്ങള്‍ സമാപിച്ചു. ഇരു വിഭാഗങ്ങളിലും ഹൊസ്ദുര്‍ഗ് ഉപജില്ല ചാമ്പ്യന്മാരായി.

ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ഹൊസ്ദുര്‍ഗ് ഉപജില്ല 399 പോയിന്റുകളും കാസറഗോഡ് ഉപജില്ല 371 പോയിന്റുകളും ചെറുവത്തൂര്‍ ഉപജില്ല 359 പോയിന്റുകളും നേടി.
സ്ക്കൂള്‍ തലത്തില്‍ ദുര്‍ഗ്ഗ ഹയര്‍ സെക്കന്ററി സ്ക്കൂള്‍ 143 പോയിന്റുകളും സി.എച്ച്.എസ്.എസ് ചട്ടഞ്ചാല്‍ 118 പോയിന്റുകളും നേടി ആദ്യ സ്ഥാനങ്ങള്‍ നേടി. 

ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ ഹൊസ്ദുര്‍ഗ്ഗ് ഉപജില്ല 352 പോയിന്റുകളും കാസറഗോഡ് ഉപജില്ല 301 പോയിന്റുകളും ചെറുവത്തൂര്‍ ഉപജില്ല 296 പോയിന്റുകളും നേടി. 

സ്ക്കൂള്‍ തലത്തില്‍  സി.എച്ച്.എസ്.എസ് ചട്ടഞ്ചാല്‍ 126 പോയിന്റുകളും ദുര്‍ഗ്ഗ ഹയര്‍ സെക്കന്ററി സ്ക്കൂള്‍ 103 പോയിന്റുകളും നേടി ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. 
യു.പി. ജനറല്‍ വിഭാഗത്തിലെ മത്സര ഇനങ്ങള്‍ അവസാനിച്ചു. 149 പോയിന്റുകളുമായി ഹൊസ്ദുര്‍ഗ്ഗും കാസറഗോഡും ചാമ്പ്യന്‍ഷിപ്പ് പങ്കിട്ടു. 139 പോയിന്റുകളുമായി ബേക്കല്‍ ഉപജില്ലയും  133 പോയിന്റുകളുമായി  കുമ്പള ഉപജില്ലയും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. 

സ്ക്കൂള്‍ തലത്തില്‍ സെന്റ്. തോമസ് ഹയര്‍ സെക്കണ്ടറി തോമാപുരം 38 പോയിന്റുകളുമായി ഒന്നാം സ്ഥാനം നേടി.  ജി.വി.എച്ച്.എസ്.എസ്. കാറഡുക്ക 35 പോയിന്റുകളുമായി രണ്ടാം സ്ഥാനവും, വി.എ.യു.പി.എസ്. മിയാപ്പദവ് 33 പോയിന്റുകളുമായി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 

Thursday, 7 January 2016


സംസ്കൃത വിഭാഗം യു.പി, ഹൈസ്ക്കൂള്‍ തല മത്സരങ്ങള്‍ മുഴുവന്‍ അവസാനിച്ചപ്പോള്‍ യു.പി വിഭാഗത്തില്‍ 90 പോയിന്റുകളുമായി ചെറുവത്തൂര്‍ ഉപജില്ലയും ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ 95 പോയിന്റുകളുമായി ഹൊസ്ദുര്‍ഗ് ഉപജില്ലയും ചാമ്പ്യന്മാരായി. 

യു.പി. വിഭാഗത്തില്‍ 88 പോയിന്റുകളുമായി ഹൊസ്ദുര്‍ഗ്ഗും 84 പോയിന്റുകളുമായി കാസറഗോഡുമാണ്‌ രണ്ടും മൂന്നും സ്ഥാനത്ത്. ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ 88 പോയിന്റുകളുമായി കുമ്പള ഉപജില്ലയും 84 പോയിന്റുകളുമായി കാസറഗോഡ് ഉപജില്ലയുമാണ്‌ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ 

സ്ക്കൂള്‍ തലത്തില്‍ യു.പി. വിഭാഗത്തില്‍ ദുര്‍ഗ്ഗ ഹയര്‍ സെക്കന്ററി സ്ക്കൂള്‍ 65 പോയിന്റുകളും, എ.യു.പി.എസ് ഓലാട്ട് 35 പോയിന്റുകളും, എസ്.എം.എ.യു.പി. സ്ക്കൂള്‍ പനയാല്‍ 30 പോയിന്റുകളും നേടി ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടി. 

ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ ജി.എച്ച്.എസ്.എസ്. പരപ്പ 71, കെ.എം.വി.എച്ച്.എസ്.എസ്. കൊടക്കാട്  68 പോയിന്റ്, എസ്.ഡി.പി.എച്ച്.എസ് ധര്‍മ്മത്തഡുക്ക 51 പോയിന്റ് എന്നിങ്ങനെയാണ്‌ ആദ്യ മൂന്ന് സ്ഥാനങ്ങള്‍
56 ാമത് കാസറഗോഡ് റവന്യൂ ജില്ലാ കലോത്സവത്തിന്റെ ഭാഗമായി പുറത്തിറക്കിയ സുവനീര്‍, പ്രശസ്ത കഥാകൃത്തും സാഹിത്യകാരനുമായ എന്‍. പ്രഭാകരന്‍ പ്രകാശനം ചെയ്തു. 'ബഹുവചനം കാസറഗോഡ് രേഖകള്‍' എന്നു പേരിട്ടിരിക്കുന്ന പുസ്തകം കാസറഗോഡിന്റെ സാംസ്ക്കാരിക ചരിത്രത്തിന്റെയും ഓര്‍മ്മപ്പെടുത്തലിന്റെയും നേര്‍‌രേഖയാണ്‌. പുസ്തകം 100 രൂപ വിലയ്ക്ക് സ്ക്കൂള്‍ പരിസരത്ത് ലഭ്യമാണ്‌.







Wednesday, 6 January 2016


അറബിക് കലോത്സവം- കാസറഗോഡ് ഉപജില്ല ചാമ്പ്യന്മാര്‍

യു.പി, ഹൈസ്ക്കൂള്‍ വിഭാഗം അറബിക് കലോത്സവത്തിലെ മുഴുവന്‍ മത്സര ഇനങ്ങളും സമാപിച്ചപ്പോള്‍ കാസറഗോഡ് ഉപജില്ല രണ്ട് വിഭാഗങ്ങളിലും ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി.

യു.പി. വിഭാഗം അറബിക് കലോത്സവത്തില്‍ 65 പോയിന്റുകളാണ്‌ കാസറഗോഡ് ഉപജില്ല കരസ്ഥമാക്കിയത്. 60 പോയിന്റുകളുമായി ബേക്കല്‍ ഉപജില്ല രണ്ടാം സ്ഥാനവും 59 പോയിന്റുകളുമായി മഞ്ചേശ്വരം ഉപ ജില്ല മൂന്നാം സ്ഥാനവും നേടി.

പങ്കെടുത്ത എട്ട് ഇനങ്ങളില്‍ നിന്ന് ഏഴിലും ഒന്നാം സ്ഥാനവും ഒരെണ്ണത്തില്‍ എ ഗ്രേഡും കരസ്ഥമാക്കി 40 പോയിന്റുകള്‍ നേടിയ ടി.ഐ.എച്ച്.എസ്.എസ് നായന്മാര്‍മൂലയാണ്‌ സ്ക്കൂളുകളില്‍ ഒന്നാമത്.   ഖുര്‍‌ആന്‍ പാരായണം, പദ്യം ചൊല്ലല്‍, സംഘ ഗാനം എന്നിവയില്‍ ഫാത്തിമ റീമും, കഥ പറയല്‍, പ്രസംഗം, മോണോ ആക്റ്റ് എന്നിവയില്‍ ആയിഷത്ത് സുനൈറയും ഒന്നാം സ്ഥാനം നേടിയത് നായന്മാര്‍മൂലയുടെ വിജയത്തിന്റെ മധുരം ഇരട്ടിയാക്കി.

ആയിഷത്ത് സുനൈറ

ഫാത്തിമ റീം

 എ.യു.പി സ്ക്കൂള്‍ മുള്ളേരിയ 21 പോയിന്റുകളും എ.എസ്.എച്ച്.യു.പി സ്ക്കൂള്‍ ഉപ്പള 18 പോയിന്റുകളും നേടി.

ഹൈസ്ക്കൂള്‍ അറബിക് കലോത്സവത്തില്‍ 95 പോയിന്റുകള്‍ നേടിക്കൊണ്ടാണ്‌ കാസറഗോഡ് ഉപജില്ല ഒന്നാം സ്ഥാനത്തെത്തിയത്. 93 പോയിന്റുകളുമായി ചെറുവത്തൂര്‍ ഉപജില്ലയും 91 പോയിന്റുകളുമായി ബേക്കല്‍ ഉപജില്ലയും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

ഹൈസ്ക്കൂള്‍ തലത്തില്‍ എം.ആര്‍.വി.എച്ച്.എസ് സ്ക്കൂള്‍ പടന്ന 55 പോയിന്റുകള്‍ നേടി ഒന്നാം സ്ഥാനം നേടി. 53 പോയിന്റുകള്‍ നേടി ഇ.ഐ.എം.എച്ച്.എസ് സ്ക്കൂള്‍ പള്ളിക്കരയും 42 പോയിന്റുകള്‍ നേടി ജി.എച്ച്.എസ്. സ്ക്കൂള്‍ ഷിറിയ മൂന്നാം സ്ഥാനവും നേടി. 





Tuesday, 5 January 2016



സപ്തസ്വരങ്ങളുടെ സൗന്ദര്യം സപ്തഭാഷകളില്‍ ചൊരിഞ്ഞ സ്വാഗതഗാനത്തോടെ കലോത്സവത്തിന്റെ ഉല്‍ഘാടന പരിപാടികള്‍ക്ക് തുടക്കമായി.





Monday, 4 January 2016






Sunday, 3 January 2016

വിവിധ വിഭാഗങ്ങളിലെ സ്റ്റേജിതര മത്സരങ്ങള്‍ ആരംഭിച്ചു.  മലയാളം, ഇംഗ്ലിഷ്, കന്നഡ, ഹിന്ദി, അറബിക്, സംസ്കൃത ഭാഷകളിലെ ഉപന്യാസ രചന, ചിത്ര രചന, കവിതാ രചന, ക്വിസ്, കഥാ രചന, കാര്‍ട്ടൂണ്‍ എന്നീ മത്സരങ്ങള്‍ രാവിലെ മുതല്‍ നടന്നു വരുന്നു. 




Saturday, 2 January 2016


General Convenor

General Convenor
V.V. Ramachandran, DDE Kasaragod

Visits

Give a link to this blog in your site

Blog Archive

Powered by Blogger.

Pages

Glimpses

Sub District Points Final Update

Kerala School Kalolsavam
Subdistrict Point ( Festival : UP General)
Sl.No. Subdistrict Point
1 Kasaragod 149
2 Hosdurg 149
3 Bekal 139
4 Kumbla 133
5 Manjeswar 130
6 Cheruvathur 128
7 Chittarikal 121
Kerala School Kalolsavam
Subdistrict Point ( Festival : HS General)
Sl.No. Subdistrict Point
1 Hosdurg 352
2 Kasaragod 301
3 Cheruvathur 296
4 Bekal 289
5 Kumbla 237
6 Chittarikal 228
7 Manjeswar 209
Kerala School Kalolsavam
Subdistrict Point ( Festival : HSS General)
Sl.No. Subdistrict Point
1 Hosdurg 399
2 Kasaragod 371
3 Cheruvathur 359
4 Bekal 262
5 Kumbla 233
6 Chittarikal 223
7 Manjeswar 164
Kerala School Kalolsavam
Subdistrict Point ( Festival : UP Arabic)
Sl.No. Subdistrict Point
1 Kasaragod 65
2 Bekal 60
3 Manjeswar 59
4 Cheruvathur 58
5 Kumbla 54
6 Hosdurg 39
7 Chittarikal 27
Kerala School Kalolsavam
Subdistrict Point ( Festival : HS Arabic)
Sl.No. Subdistrict Point
1 Kasaragod 95
2 Cheruvathur 93
3 Bekal 91
4 Kumbla 87
5 Manjeswar 83
6 Hosdurg 79
7 Chittarikal 41
Kerala School Kalolsavam
Subdistrict Point ( Festival : UP Sanskrit)
Sl.No. Subdistrict Point
1 Cheruvathur 90
2 Hosdurg 88
3 Kasaragod 84
4 Manjeswar 83
5 Kumbla 81
6 Bekal 76
7 Chittarikal 68
Kerala School Kalolsavam
Subdistrict Point ( Festival : HS Sanskrit)
Sl.No. Subdistrict Point
1 Hosdurg 95
2 Kumbla 88
3 Kasaragod 84
4 Cheruvathur 83
5 Manjeswar 81
6 Chittarikal 81
7 Bekal 77

Info in Short

The Kasaragod DDE declared that all schools under Kasaragod Sub District will remain closed on 08/01/2016
Stage Duty Chart of 06/01/2016 - Click Here
Stage Duty Chart of 07/01/2016 - Click Here
Stage Duty Chart of 08/01/2016 - Click Here

Recent Posts